അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാധ്ര എന്നിവരും പത്രിക സമര്‍പ്പിക്കാനായി രാഹുലിനൊപ്പം അമേഠിയില്‍ എത്തും.
രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുല്‍ പത്രിക സമര്‍പ്പിക്കുക. അമേഠിയില്‍ സ്മൃതി ഇറാനിയാണ് രാഹുലിന്റെ കടുത്ത പോരാളി. അമേഠിയില്‍ മത്സരം ശക്തമായതോടെ തോല്‍ക്കുമെന്ന് പേടിച്ച് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടുകയായിരുന്നെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു.
ഏപ്രില്‍ നാലിനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വന്‍ സ്വീകരണമാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും രാഹുലിന് ലഭിച്ചത്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ചും വിമര്‍ശിച്ചും മറ്റ് നിരവധി നേതാക്കന്മാര് രംഗത്തെത്തിയിരുന്നു.