ഛണ്ഡീഗണ്ഡ്: നുണ പ്രചാരണം നടത്തി ജനങ്ങളെ വഴി തെറ്റിക്കുകയാണ് കോണ്‍ഗ്രസെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ കല്‍രാജ് മിശ്ര. 15 ലക്ഷം രൂപ തരാമെന്ന് ബിജെപി ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്നും പാര്‍ട്ടിക്കെതിരെ പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഛണ്ഡീഗണ്ഡില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2014 ലോക്സഭ ഇലക്ഷനില്‍ 15 ലക്ഷം രൂപ നല്‍കാമെന്ന് വാക്ക് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കോണ്‍ഗ്രസിന്റെ നുണ പ്രചാരണം മാത്രമാണെന്നും തെരഞ്ഞെടുപ്പ് ആയതോടെ ജനങ്ങളെ ബിജെപിയില്‍ നിന്നും വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ പ്രകടനപത്രികയില്‍ എവിടെയും ഇല്ലാത്ത കാര്യമാണിത്. അധികാരം കൈയ്യില്‍ ഉള്ളപ്പോള്‍ നാടിന് വേണ്ടി ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചു കൊണ്ട് കല്‍രാജ് മിശ്ര പറഞ്ഞു.