പൂനെ: ഒരു ബയോപിക്ക് എടുക്കുകയാണെങ്കില്‍ അതില്‍ ആരായിരിക്കും നായികയെന്ന മാധ്യമ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ചെറുപുഞ്ചിരിയോടെയാണ് രാഹുല്‍ മറുപടി നല്‍കിയത്. ‘ഞാന്‍ എന്റെ തൊഴിലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്’ എന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് രാഹുല്‍ നല്കിയ മറുപടി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂനെയിലെ മാധ്യമ വിദ്യാര്‍ത്ഥികളുമായി സംഘടിപ്പിച്ച സംവാദത്തിനിടെയാണ് ഈ ചോദ്യം ഉയര്‍ന്നത്. ബയോപിക്കുകളുടെ കാലമല്ലേ ഇത് താങ്കളെ കുറിച്ച് ഒരു ബയോപിക്ക് എടുത്താല്‍ ആരെ നായികയാക്കുമെന്ന് മാധ്യമ വിദ്യാര്‍ത്ഥികള്‍ ആകാംഷയോടെ രാഹുലിനോട് ചോദിക്കുകയായിരുന്നു.
സാധാരണയായി വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ഉയരുമ്പോള്‍, ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് വിവാഹം കഴിച്ചത് എന്നാണ് രാഹുല്‍ മറുപടി നല്‍കാറുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ മറുപടി. പ്രിയങ്കയാണ് തന്റെ ഏറ്റവുമടുത്ത സുഹൃത്തെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.