ന്യൂഡല്‍ഹി: രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന
പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി. ഒരിക്കലും രാഹുലിന് ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്നാണ് മനേക ഗാന്ധി പറഞ്ഞത്. രാഹുല്‍ ഗാന്ധിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നാണ് മനേകയുടെ പരാമര്‍ശം.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മനേക ഗാന്ധി. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ഭര്‍ത്താവ് സഞ്ജയ് ഗാന്ധി രണ്ട് തവണ സുല്‍ത്താന്‍പൂരില്‍ നിന്നും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂര്‍ വിട്ടുകൊടുക്കാതെ മകന് വരുണ്‍ ഗാന്ധിയും വിജയം സ്വന്തമാക്കി. അതുകൊണ്ട് തന്നെ ഇത്തവണയും ജയം ഉറപ്പാണ്- മനേക പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയുടെ തൊട്ടടുത്ത മണ്ഡലമാണ് സുല്‍ത്താന്‍പൂര്‍.