ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇന്ത്യന്‍ സൈന്യത്തെ മോഡിയുടെ സേനയെന്ന് വിശേഷിപ്പിച്ചതിനെ കമ്മീഷന് രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന താക്കീതും യോഗി ആദിത്യനാഥിന് നല്കി. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.
ഗാസിയബാദില്‍ ഞായറാഴ്ച നടന്ന റാലിക്കിടെയായിരുന്നു യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. ഒരു വശത്തുകൂടി കോണ്‍ഗ്രസ് തീവ്രവാദികളെ സഹായിക്കുമ്പോള്‍ മറു വശത്തുകൂടി മോഡിയുടെ സേന ബോംബിട്ട് തീവ്രവാദികളെ തകര്‍ക്കുകയാണെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്. അതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ മുന്‍ നിര്‍ത്തിയായിരുന്നു യോഗിയുടെ പരാമര്‍ശം.
ഇതിനെതിരെ നിരവധി നേതാക്കന്മാരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇതോടെയാണ് യോഗിയുടെ വിവാദ പ്രസ്താവനയെ തെരഞ്ഞെടുപ്പ് കമ്മീഷനും രൂക്ഷമായി വിമര്‍ശിച്ചത്. ഭാവിയില്‍ ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും യോഗി ആദിത്യനാഥിന് നല്കി.