ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ എല്‍കെ അഡ്വാനിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ ബിജെപിയെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വദ്ര.
പാര്‍ട്ടിയിലെ ഇത്രയും മുതിര്‍ന്ന നേതാവിനെ തഴഞ്ഞത് ദു:ഖകരമാണെന്നും പാര്‍ട്ടിയുടെ നെടുംതൂണായ, എക്കാലത്തും പാര്‍ട്ടിയെ നയിച്ച വ്യക്തിയാണ് അദ്ദേഹം. സത്യസന്ധതയും നേതൃഗുണവുമുള്ള നേതാക്കളെ പാര്‍ട്ടി അവഗണിക്കുകയാണ്, അവരുടെ സീനിയോറിറ്റിയേയും അവരുടെ വിലയേറിയ ഉപദേശങ്ങള്‍ക്കും വില കല്‍പ്പിക്കേണ്ടതുണ്ടെന്നും വദ്ര പറഞ്ഞു.
അതേസമയം, ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് എല്‍കെ അഡ്വാനിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിനു ശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും അഡ്വാനി പറഞ്ഞു.