ലഖ്നൗ: സൈന്യത്തെ മോഡിയുടെ സേനയെന്ന് വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി രാജ്യദ്രോഹിയാണെന്ന് കേന്ദ്രമന്ത്രി വികെ സിങ്. സ്വന്തം ജീവന് പോലും ത്യജിച്ച് രാജ്യത്തെ കാത്ത് സംരക്ഷിക്കുന്ന സൈന്യത്തെ ഇങ്ങനെ വിളിക്കുന്നത് വെറും തെറ്റല്ല, അത് രാജ്യ ദ്രോഹം തന്നെയാണെന്ന് വികെ സിങ് പറഞ്ഞു.
ബിബിസി ചാനലിന് നല്കിയ അഭിമുഖത്തിലാണ് വികെ സിങ് ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഗാസിയാബാദില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. ഒരു വശത്തുകൂടി പ്രതിപക്ഷം തീവ്രവാദികളെ സഹായിക്കുമ്പോള്‍ മറു വശത്തുകൂടി മോഡിയുടെ സേന ബോംബിട്ട് തീവ്രവാദികളെ തകര്‍ക്കുകയാണെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.
ഇതിനെയാണ് കേന്ദ്ര മന്ത്രി വിമര്‍ശിച്ചത്. രാജ്യത്തെ കാക്കുന്ന സൈന്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് വെറും തെറ്റല്ലെന്നും രാജ്യദ്രോഹം തന്നെയെന്നും വികെ സിങ് പറഞ്ഞു. എന്നാല്‍ പ്രത്യക്ഷത്തില്‍ ആദിത്യനാഥിന്റെ പേര് പരാമര്‍ശിക്കാതെയാണ് വികെ സിങ്ങിന്റെ വിമര്‍ശനം.