ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അതീവ ജാഗ്രത പുലര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ 1,460 കോടി രൂപ പിടികൂടിയതായാണ് റിപ്പോര്‍ട്ട്.
കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്വര്‍ണ്ണം, മദ്യം, ലഹരി തുടങ്ങിയവ പിടികൂടിയിരുന്നു. 340.78 കോടി രൂപ, 143.84 കോടി വില വരുന്ന മദ്യം, 692.64 കോടി വില വരുന്ന മയക്ക് മരുന്ന്, 255.93 കോടി വിലമതിക്കുന്ന സ്വര്‍ണ്ണം, 26.84 കോടി രൂപയുടെ മറ്റ് അമൂല്യ വസ്തുക്കളുമാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പിടികൂടിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണ്. 509 കോടി രൂപയുടെ വസ്തുക്കളാണ് ഗുജറാത്തിലെ വിവിധയിടങ്ങളില്‍ നിന്നായി പിടികൂടിയത്.
തമിഴ്നാട് (208.55 കോടി), ആന്ധ്രാപ്രദേശ് (158.61), പഞ്ചാബ് (144.39), ഉത്തര്‍പ്രദേശ് (135.13) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.