കാങ്കര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റ് മുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര് വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് ബിഎസ്എഫും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.
കഴിഞ്ഞ മാര്‍ച്ച് 28നും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. സിആര്‍പിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്ഗഡ് പോലീസ് ഫോഴ്സും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടിരുന്നത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.