കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ചുട്ട മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. പശ്ചിമ ബംഗാളിന്റെ വികസനത്തിന് തടയിടുന്നത് മമതയാണ് എന്ന് കഴിഞ്ഞ ദിവസം മോഡി ബംഗാളില്‍ വെച്ച് പറഞ്ഞിരുന്നു. ‘ഞാന്‍ കളവ് പറയാറില്ല കാരണം ഞാന്‍ മോഡിയല്ലെന്നും’ഇതിന് മറുപടിയെന്നോളമായി മമത പറഞ്ഞു.
കൂച്ച്ബിഹാറില്‍ നടന്ന റാലിയിലാണ് മോഡിക്കെതിരെ തൃണമൂല്‍ മുഖ്യമന്ത്രി മമത ശക്തമായി പ്രതികരിച്ചത്. മോഡിയെ ടെലിവിഷനിലൊ പൊതുസമ്മേളനങ്ങളിലൊ നേരിട്ട് ചര്‍ച്ചക്ക് വെല്ലുവിളിക്കുകയും ചെയ്തു. സിലിഗുരിയിലും കൊല്‍ക്കത്തയിലും നടന്ന റാലിയിലാണ് മോഡി മമതയെ വിമര്‍ശിച്ചത്. പശ്ചിമ ബംഗാളിന്റെ വികസനത്തിന് തടയിടുന്നത് മമതയാണെന്നും നാട്ടില്‍ ദാരിദ്രം നിലനിര്‍ത്തി ഭരണത്തില്‍ തുടരാനാണ് മമത ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു.
എന്നാല്‍ താന്‍ നരേന്ദ്ര മോഡിയല്ലെന്നും കള്ളങ്ങള്‍ പറയാറില്ലെന്നും പറഞ്ഞ് മമത മോഡിക്കെതിരെ ആഞ്ഞടിച്ചു. മോഡിയുടെ ഭരണത്തില്‍ 12,000 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തതെന്ന് ഓര്‍മിപ്പിച്ച മമത തന്റെ ഭരണത്തില്‍ ബംഗാളിലെ കര്‍ഷകരുടെ വേതനം മൂന്നു മടങ്ങ് വര്‍ധിച്ചതായും അവകാശപ്പെട്ടു.