ഡല്‍ഹി; തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കോണ്‍ഗ്രസിന് തിരിച്ചടി. തെലങ്കാനയിലെ മുന്‍ രാജ്യസഭാ എംപി ആനന്ദ ഭാസ്കര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി ജെപി നഡ്ഡയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ചടങ്ങിലാണ് ആനന്ദ് ഭാസ്കര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 22നാണ് ആനന്ദ ഭാസ്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്. പാലകുര്‍ത്തി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു ആനന്ദ ഭാസ്കര്‍ രാജിവച്ചത്.
25 കൊല്ലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചയാളാണ് ആനന്ദ ഭാസ്കര്‍. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിന്റെ ചുവടുമാറ്റം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 11 നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.