മീററ്റ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശാര്‍ദയുടെ പ്രസംഗം വൈറലായി. മീററ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്ര അഗര്‍വാളിന്റെ പ്രചാരണത്തിന് എത്തിയതായിരുന്നു ശാര്‍ദ. 30 സെക്കന്റ് സമയത്തിനുള്ളില്‍ 35 തവണയാണ് ശാര്‍ദ താമരയെന്ന് ഉരുവിട്ടത്.
താമരയാണോ അതിന് പകരം വേറെന്തെങ്കിലുമാണോ വേണ്ടത് എന്ന് നിങ്ങള്‍ കാര്യമായി ചിന്തിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി.
രാജേന്ദ്ര അഗര്‍വാള്‍ വിജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ശ്രീരാമന് ആകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്ഷ്മണന് ആകുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഭരതനാകുമെന്നും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ശാര്‍ദ പറയുന്നുണ്ട്.
#WATCH BJP leader Vineet Agarwal Sharda asking people to vote for 'kamal' (BJP party symbol) during a public rally in Meerut. (01.04.2019) pic.twitter.com/wCTnSWprey
— ANI UP (@ANINewsUP) April 2, 2019