മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമെതിരെ താനെ സെഷന്‍സ് കോടതി സമന്‍സ് പുറപ്പെടുവിച്ചു. ഏപ്രില്‍ 30ന് മുമ്പ് ഇരുവരും കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ആര്‍എസ്എസ് പ്രവര്‍ത്തകനായ വിവേക് ചമ്പനേക്കര്‍ നല്കിയ അപകീര്‍ത്തി കേസിലാണ് കോടതി സമന്‍സ്. ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയും യെച്ചൂരിയും നടത്തിയ ചില പ്രസ്താവനകള്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് വിവേക് ചമ്പനേക്കര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.