ന്യൂഡല്‍ഹി: മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നരേന്ദ്രമോഡി ഹൃദയം കൊണ്ട് തീവ്രവാദിയാണെന്നും അദ്ദേഹം ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ചന്ദ്രബാബു നായിഡുവിനെ ബാഹുബലി സിനിമയിലെ വില്ലനായ ബല്ലാല ദേവനായിട്ടായിരുന്നു കഴിഞ്ഞ ദിവസം മോഡി പരിഹസിച്ചത്. ഇതിനെതിരെയാണ് ചന്ദ്രബാബു നായിഡു രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
മോഡി ഒരു തവണ കൂടി അധികാരത്തിലെത്തിയാല്‍ അദ്ദേഹം നൂന പക്ഷങ്ങളെ ആക്രമിക്കുമെന്നും, അതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷത്തോട് എനിക്ക് ഒരു കാര്യമാണ് പറയാനുള്ളത്. നിങ്ങള്‍ മോഡിക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ നിരവധി പ്രശ്നങ്ങള്‍ നിങ്ങളെ തേടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.