ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ ട്രോളുമായി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് രംഗത്ത്. ‘ജോണി ജോണി യെസ് പപ്പാ’ എന്ന് തുടങ്ങുന്ന പ്രശസ്ത നഴ്സറിപ്പാട്ടിനെ മോഡിയുടെ വാഗ്ദാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് സഞ്ജയ് പരിഹസിച്ചത്.
വികസനം, തൊഴില്‍, ക്രമസമാധാനം, കര്‍ഷകര്‍, തുടങ്ങിയവായായിരുന്നു സഞ്ജയ് സിങ്ങ് തന്റെ പാട്ടില്‍ പരാമര്‍ശിച്ചത്. ട്വിറ്ററിലൂടെയാണ് സഞ്ജയ് മോഡിക്കെതിരെ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി വാഗ്ദാനങ്ങളാണ് നേതാക്കന്മാര് നല്‍കുന്നത്. എന്നാല്‍ ഇതൊക്കെ വെറും പാഴ് വാഗ്ദാനങ്ങളാവുകയാണ് പലപ്പോഴും.
സഞ്ജയ് സിങ്ങിന്റെ ട്വീറ്റ് ഇങ്ങനെ.
മോഡി മോഡി
യെസ് പപ്പാ
എന്തേലും വികസനം
നോ പപ്പാ
യുവാക്കള്‍ക്ക് തൊഴില്‍
നോ പപ്പാ
ക്രമസമാധാന പാലനം
നോ പപ്പാ
കര്‍ഷകര്‍ സന്തോഷത്തിലാണോ
നോ പപ്പാ
സ്ത്രീകള്‍ സുരക്ഷിതരാണോ
നോ പപ്പാ
10 കോടി തൊഴില്‍
നോ പപ്പാ
നെഹ്റുവിനെ പഴിക്കല്
ഹ ഹ ഹ
Modi Modi
Yes PapaAny Development?
No PapaYouth employment?
No PapaLaw & Order?
No Papa.Farmers Happy?
No Papa.Women Safe?
No Papa.10 Crore Jobs?
No Papa.Blaming Nehru?
Ha Ha Ha! ?— Sanjay Singh AAP (@SanjayAzadSln) April 2, 2019