സാഗര്‍: സാധാരണ രാഷ്ട്രീയക്കാര്‍ മുന്തിയ കാറില്‍ യാത്ര ചെയ്തും വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ അണിഞ്ഞും ആഡംബര ജീവിതം നയിക്കുമ്പോള്‍ മധ്യപ്രദേശിലെ സാഗറിലെ മുന്‍ ജനതാ സംഘ് എംപി റാം സിങ് അഹിര്‍വാര്‍ നയിക്കുന്നത് തികച്ചും സാധാരണ ജീവിതം. ബീഡി തെറുത്ത് സൈക്കിളില്‍ വില്‍പ്പന നടത്തിയാണ് അദ്ദേഹം തന്റെ ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്.
ലളിതമായ ജീവിതമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴും ബീഡിതെറുത്തായിരുന്നു ജീവിച്ചിരുന്നത്. ആ സമയത്താണ് തനിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവസരം ലഭിച്ചതെന്ന് റാം സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കാലങ്ങളോളം തനിക്ക് പെന്ഷന് കിട്ടിയിരുന്നില്ല. ആ സമയത്ത് തന്റെ ജീവിതം വളരെ ദുരിതത്തിലായിരുന്നെന്നും എന്നാല്‍ ഇതൊന്നും പുറത്ത് പറയാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഷ്ടപ്പാടുകള്‍ കടിച്ചമര്‍ത്തി ജീവിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തന്റെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പുസ്തകങ്ങള്‍ക്കും ഓഷോയ്ക്കും കഴിഞ്ഞിട്ടുണ്ട്. ഓഷോയുടെ എല്ലാ പരിപാടികളിലും പങ്കെടുത്തു. ഭഗവദ് ഗീത പോലുള്ള ധാരാളം നല്ല പുസ്തകങ്ങളും വായിച്ചു. ഇവ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിച്ചെന്നും റാം സിങ് അഹിര്‍ പറഞ്ഞു.
യൂണിവേഴ്സിറ്റിയില്‍ ഫിലോസഫി പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റാം സിങ് സ്ഥാനാര്‍ത്ഥിയാവുന്നത്. ഈ വാര്‍ത്ത ശരിക്കും തന്നെ ഞെട്ടിച്ചിരുന്നു. പക്ഷേ അദ്ദേഹം തികച്ചും നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നെന്ന് സാഗറിലെ നിലവിലെ ബിജെപി എംപി ലക്ഷ്മി നാരായണ്‍ യാദവ് പറഞ്ഞു.
മറ്റുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ രാം സിങ് ഒരിക്കലും പ്രശസ്തിയുടെ പുറെകെ പോയിരുന്നില്ല. നിലവില്‍ അദ്ദേഹം എത്രത്തോളം ലളിതമായ ജീവിതമാണോ നയിക്കുന്നത് അതുപോലെ തന്നെയായിരുന്നു അദ്ദേഹം കുട്ടിക്കാലം മുതലും- അയല്വാസിയാ ഗോവിന്ദ് അഹിര്‍വാര്‍ രാം സിങിനെക്കുറിച്ച് പറഞ്ഞു.