ജമ്മുകാശ്മീര്‍: നിയന്ത്രണ രേഖയ്ക്ക് സമീപം തുടര്‍ച്ചയായ അഞ്ചാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്. സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. പാകിസ്താന്റെ ഏഴ് പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. പാക് അധിനിവേശ കാശ്മീരിലെ റാവല്‍ക്കോട്ട് എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്താന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിയന്ത്രണരേഖയ്ക്ക് സമീപം ഏഴ് പാകിസ്താന് പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.
ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30 തോടെ യാതൊരു പ്രകോപനവുമില്ലാതെ രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ പാക് സൈന്യം ഷെല്ലിങ്ങ് നടത്തുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടെ പൂഞ്ചിലെ ഷഹ്പൂര്‍, കേര്‍നി മേഖകളില്‍ ഷെല്ലാക്രമണവും വെടിവെയ്പ്പും ഉണ്ടായതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിയന്ത്രണ രേഖയ്ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.