ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക കാണാന്‍ ആളുകള്‍ ഇടിച്ചു കയറിയതോടെ കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോ വെബ്സൈറ്റ് തകര്‍ന്നു. പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് വെബ്സൈറ്റ് സന്ദര്‍ശിച്ചത്.ഇതാണ് വെബ്സൈറ്റ് തകരാന്‍ കാരണമായത്.
വെബ്സൈറ്റ് തകര്‍ന്നതിന് പിന്നാലെ മാനിഫെസ്റ്റോ വെബ്സൈറ്റില്‍ രൂക്ഷമായ ട്രാഫിക്ക് അനുഭവപ്പെടുകയാണെന്നും ഉടന്‍തന്നെ തിരിച്ചെത്തുമെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്യുകയും ചെയ്തു.
ആകര്‍ഷകമായ പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. വരുമാനമില്ലാത്തവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ ലഭ്യമാക്കുന്ന ‘ന്യായ്’ അടക്കമുള്ള പദ്ധതികള്‍ കൂടാതെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികളും പ്രകടന പത്രികയിലുണ്ട്.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിവി പാറ്റ്, തെരഞ്ഞെടുപ്പ് ബോണ്ട് വിഷയങ്ങളും പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോണ്ട് റദ്ദാക്കുമെന്നും 50 വിവി പാറ്റ് എണ്ണുമെന്നും കോണ്‍ഗ്രസ് പത്രികയില്‍ പറയുന്നു.
കൂടാതെ സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന എഎഫ്എസ്പിഎ എടുത്തുകളയുമെന്നും പത്രികയില്‍ വ്യക്തമാക്കുന്നുണ്ട്. പല വിധത്തിലും ആകര്‍ഷകമായ പ്രകടന പത്രികയാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കിയത്.