വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂരില്‍ സിമന്റ് ഗോഡൗണില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 11.53 കോടി രൂപ കണ്ടെടുത്തു. ഡിഎംകെ പ്രവര്‍ത്തകനായ പൂഞ്ചോലൈ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ നിന്നാണ് പണം കണ്ടെത്തിയത്.
ഡിഎംകെ പാര്‍ട്ടി ട്രഷറര്‍ ദുരൈ മുരുഗന്റെ അടുത്ത അനുയായിയാണ് പൂഞ്ചോലൈ ശ്രീനിവാസന്. ദുരൈ മുരുഗന്റെ മകന് കതിര് ആനന്ദ് വെല്ലൂരില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കുന്നതിന് വേണ്ടി കൊണ്ടു വന്നതാകാമെന്നാണ് സൂചന.
കണ്ടെടുത്തതില്‍ കൂടുതലും നൂറിന്റെയും ഇരുന്നൂറിന്റെയും നോട്ടുകളാണ്. കാര്‍ഡ്ബോര്‍ഡ് പെട്ടികളിലും ബാഗുകളിലുമായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. തെരരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്നാട്ടിലുടനീളം ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി വരികയാണ്.
Tamil Nadu: Income Tax officials seized huge cache of money stuffed in cartons and gunny bags from a cement godown in Vellore, during the intervening night of 29-30 March. pic.twitter.com/g2rvITVzw8
— ANI (@ANI) April 1, 2019