മുംബൈ: മദ്യപിച്ച് വാഹനമോടിച്ച ടെലിവിഷന്‍ താരം ഏഴു വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. മുംബൈയിലെ സാന്താക്രൂസില്‍ ഇന്നലെയാണ് സംഭവം. രുഹി ശൈലേഷ് കുമാറാണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പ്രശ്നം പരിഹരിക്കാന്‍ എത്തിയ പോലീസുകാരന്റെ മുഖത്തടിച്ചതായും പരാതിയുണ്ട്. മദ്യപിച്ച് ബോധമില്ലാതെയാണ് നടി വാഹനം ഓടിച്ചത്. റോഡിലൂടെ പോകുകയായിരുന്ന മൂന്ന് വാഹനങ്ങളെ ഇവര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
സംഭവം അറിഞ്ഞെത്തിയ ആളുകളോട് നടി തട്ടിക്കയറുകയും ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അതേസമയം പ്രശ്നം പരിഹരിക്കാനായി എത്തിയ പോലീസുകാരനെ നടി മുഖത്ത് അടിച്ചതായി പോലീസ് പറയുന്നു. കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് നടി ഇയാളെ ഉപദ്രപിച്ചത്.
എന്നാല്‍ പോലീസ് തനിക്കെതിരെയാണ് അതിക്രമം നടത്തിയതെന്ന് നടി ആരോപിക്കുന്നു. രണ്ടുദിവസത്തിനുളളില്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് രുഹിക്ക് നോട്ടീസ് നല്‍കിയതായി പോലീസ് പറയുന്നു.