ഡല്‍ഹി: ഇന്ത്യന്‍ അടിസ്ഥാന വ്യവസായ മേഖലയിലെ വളര്‍ച്ച നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ വ്യവസായ വളര്‍ച്ച ഫെബ്രുവരിയില്‍ 2.1 ശതമാനം മാത്രമാണ് നടന്നത്. ഇതിനുള്ള പ്രധാന കാരണം റിഫൈനറി ഉല്‍പാദത്തിലും എണ്ണ ഉല്‍പാദത്തിലും രേഖപ്പെടുത്തിയ കുറവാണ്.
അടിസ്ഥാന വ്യവസായങ്ങളായി കണക്കാക്കുന്നത് എട്ട് രംഗങ്ങളെയാണ്. പ്രകൃതി വാതകം, കല്‍ക്കരി, എണ്ണ, റിഫൈനറി ഉല്പന്നങ്ങള്, ഉരുക്ക്, വളം, സിമന്റ്, വൈദ്യുതി എന്നിവയാണ് അവ.
പ്രകൃതി വാതകവും കല്‍ക്കരിയും ഒഴികെയുളള എല്ലാ മേഖലയിലും വളര്‍ച്ച നിരക്ക് കുറഞ്ഞിട്ടുണ്ട്. എണ്ണ, റിഫൈനറി രംഗങ്ങളില്‍ ഉല്പാദനം മുന്‍ വര്‍ഷത്തെക്കാള്‍ വലിയ ഇടിവ് സൃഷ്ടിച്ചു. 5.4 ശതമാനം ആയിരുന്നു 2018 ഫെബ്രുവരിയിലെ വാര്‍ഷിക വളര്‍ച്ച നിരക്ക്.