ന്യൂഡല്‍ഹി: ബിജെപിക്ക് അനുകൂല പ്രസ്താവന നടത്തിയതിന്റെ പേരില്‍ രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. നരേന്ദ്രമോഡിയെ വീണ്ടും തെരഞ്ഞെടുക്കാം എന്ന കല്യാണ്‍ സിംഗിന്റെ പ്രസ്താവന ചട്ടലംഘനമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണെന്നും മോഡിയെ വീണ്ടും തെരഞ്ഞെടുക്കണം എന്നുമായിരുന്നു കല്യാണ്‍ സിംഗിന്റെ പ്രസ്താവന. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി ജയിക്കുമെന്നും കല്യാണ്‍ സിംഗ് പറഞ്ഞിരുന്നു. കല്യാണ്‍ സിംഗിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും പരാതി ലഭിച്ചിട്ടില്ല എന്നായിരുന്നു രാഷ്ട്രപതിഭവന്റെ നിലപാട്. ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.
ഇത് രണ്ടാം തവണയാണ് ഒരു ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തുന്നത്.