ന്യൂഡല്‍ഹി: ജയ്ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ പുതിയ പ്രമേയത്തെ വീണ്ടും എതിര്‍ത്ത് ചൈന. മസൂദ് അസറിനെതിരായ പ്രമേയം തെറ്റായ സന്ദേശം നല്‍കുമെന്ന് ചൈനീസ് വിദേശകാര്യവക്താവ് ജെങ് ഷുവാങ് പറഞ്ഞു. അമേരിക്കയുടെ ശ്രമം വിഷയത്തെ വഷളാക്കുമെന്നും ചൈന വിമര്‍ശിച്ചു.
അതേസമയം, മസൂദ് അസറിന് സംരക്ഷണമൊരുക്കാന്‍ നോക്കുകയാണ് ചൈന. അമേരിയ്ക്കയും, ബ്രിട്ടനും, ഫ്രാന്‍സും ചേര്‍ന്ന് കഴിഞ്ഞ മാസം അവതരിപ്പിച്ച പ്രമേയത്തെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് എതിര്‍ത്തതെങ്കില്‍ ഇത്തവണ നേരിട്ടാണ് മസൂദിന് അനുകൂല നിലപാട് ചൈന സ്വീകരിക്കുന്നത്.
മസൂദിനിതിരായ അമേരിക്കന്‍ പ്രമേയം തെറ്റായ സന്ദേശം നല്‍കും എന്ന് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് ബീജിങ്ങില്‍ വ്യക്തമാക്കി. അമേരിയ്ക്ക പരിശോധനയ്ക്ക് നല്കിയ മസൂദ് അസറിനെതിരായ പുതിയ പ്രമേയത്തെയും ചൈന തള്ളി. വിഷയത്തില്‍ സുരക്ഷാ സമിതിയിലെ ചട്ടങ്ങള്‍ ലംഘിയ്ക്കാനാണ് അമേരിയ്ക്ക ശ്രമിയ്ക്കുന്നതെന്നാണ് ചൈനയുടെ കുറ്റപ്പെടുത്തല്‍.