രാജമുദ്രി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നായിഡുവിനെ ഭല്ലാലദേവനോട് ഉപമിച്ചായിരുന്നു മോഡിയുടെ പ്രസ്താവന. ആന്ധ്രയിലെ രാജമുദ്രിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായിഡു ആന്ധ്രയുടെ പാരമ്പര്യവും പൈതൃകവും നശിപ്പിക്കുകയാണെന്നും ഒരു വശത്ത് ആന്ധ്രയിലെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും മനസ്സിലാക്കാനും അവ നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തുന്നത് മുഖമുദ്രയാക്കിയിരിക്കുകയാണെന്ന് മോഡി കുറ്റപ്പെടുത്തി.
ആരോ പറഞ്ഞത് ചന്ദ്രബാബു നായിഡുവിന്റെ അവസ്ഥ ബാഹുബലിയിലെ ഭല്ലാലദേവന്റേത് പോലെയാണ് എന്നാണ്. അധികാരം സ്വന്തം കുടുംബത്തില്‍ തന്നെയാണെന്ന് മനസ്സിലാക്കാതെ പുതിയ കളികള്‍ കളിക്കുകയാണ് നായിഡു ചെയ്തതെന്ന് മോഡി അഭിപ്രായപ്പെട്ടു.