ഡല്‍ഹി: വിവാദമായി ഇന്ത്യന്‍ സൈന്യത്തെ ‘മോഡിയുടെ സേന’ എന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടി. യോഗിയുടെ ഈ പരാമര്‍ശം സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യോഗി ആദിത്യനാഥ് വിവാദപരാമര്‍ശം നടത്തിയത് ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ്. പരാമര്‍ശത്തിന്റെ തുടക്കം ഭീകരവാദത്തിനും ഭീകരവാദികള്‍ക്കും നേരെ കോണ്‍ഗ്രസിനുള്ളത് മൃദുസമീപനമാണെന്ന കുറ്റപ്പെടുത്തലോടെയായിരുന്നു.
‘കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയാണ് ചെയ്തത്. അവര്‍ മസൂദ് അസ്ഹറിനെപ്പോലെയുള്ള ഭീകരരുടെ പേരിനൊപ്പം ജി എന്ന് ചേര്‍ത്ത് അവരെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍, മോഡിജിയുടെ സേന ഭീകരര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബും വര്‍ഷിച്ചു’. യോഗി പറഞ്ഞു.
യോഗിയുടെ പരാമര്‍ശം ഇന്ത്യയുടെ സായുധ സേനയ്ക്ക് അപമാനമാണെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു. അവര്‍ രാജ്യത്തിന്റെ സേനയാണെന്നും അല്ലാതെ പ്രചാരമന്ത്രിയുടെ സ്വകാര്യസേനയല്ലെന്നും യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. എഎന്‍ഐ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ഇന്ത്യന്‍ സൈന്യത്തെ മോഡി സേന എന്ന് വിളിച്ച യോഗിയുടെ നടപടി ഞെട്ടിക്കുന്നതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മായാവതിയും അഭിപ്രായപ്പെട്ടു.