ന്യൂഡല്‍ഹി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് മുന്‍ കൂര് ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മുന്‍ കൂര് ജാമ്യം അനുവദിച്ചത്.
5 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന് മേലാണ് ജാമ്യം. കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിടരുത്. അന്വേഷണവുമായി സഹകരിക്കണമെന്നും വ്യവസ്ഥ. കേസില്‍ ഉള്‍പ്പെട്ട മനോജ് അറോറയ്ക്കും ജാമ്യം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കേസ് അന്വേഷിക്കുന്നത്.