ന്യൂഡല്‍ഹി: വിഡ്ഢി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. മോഡി ഭരണത്തിന് കീഴില്‍ എല്ലാ ദിവസവും വിഡ്ഢി ദിനമാണെന്ന് മനീഷ് തീവാരി പരിഹസിച്ചു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വത്ത് സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നല്‍കിയിരിക്കുന്ന സത്യവാങ് മൂലം തെറ്റാണ്. അമിത്ഷായുടെ ഗാന്ധിനഗറിലെ ഭൂമിയുടെ വില വളരെ കുറച്ചാണ് കാണിച്ചിരിക്കുന്നത്. ഭൂമിയുടെ മൂല്യമായി വെറും 25 ലക്ഷമാണ് നല്‍കിയിരിക്കുന്നത്. മോഡിയുടെ ഭരണകാലത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സ്വത്ത് 300 ശതമാനമായി വര്‍ധിച്ചെന്നും മനീഷ് തിവാരി പറഞ്ഞു.
വിവരം തെറ്റായി നല്കിയ അമിത് ഷായ്ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി എടുക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.