ഗുവാഹാട്ടി: താന്‍ നേരിടുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകളെ ഒന്നിനേയും വക വെയ്ക്കാതെ തന്റെ കടമ നിര്‍വഹിക്കുന്നവനാണ് യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥന് എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അസം പോലീസുകാരന്. സിനിമകളില്‍ മാത്രം ഇത്തരം സീനുകള്‍ കണ്ട് പരിചയമുള്ള ജനങ്ങള്‍ക്ക് ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഈ പോലീസുകാരന് ഒരു ഹീറോയായി മാറിയിരിക്കുകയാണ്.
തകര്‍ത്തു പെയ്യുന്ന മഴയേയും ആഞ്ഞ് വീശുന്ന കാറ്റിനേയും വകവെയ്ക്കാതെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ മുഴുകിയിരിക്കുകയാണ് അസം ട്രാഫിക് കോണ്‍സ്റ്റബിളായ മിഥുന് ദാസ്. ഇദ്ദേഹം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരമാണ്. ഞായറാഴ്ചയാണ് അസം പോലീസ് മഴയില്‍ നനഞ്ഞ് ഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.
ഒരു വ്യക്തിക്ക് തന്റെ കര്‍ത്തവ്യത്തോടുള്ള ആത്മാര്‍ഥത കൊടുങ്കാറ്റിനെ പോലും നിസാരമാക്കുമെന്ന് വീഡിയോയ്ക്കൊപ്പം അസം പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിക്കുകയും ചെയ്തു. ഗുവഹാട്ടിയിലെ തിരക്കുള്ള ഒരു കവലയില്‍ നിന്ന് പകര്‍ത്തിയ ഈ എട്ട് സെക്കന്‍ഡ് വീഡിയോ ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്.
Dedication is thy name!
We salute AB Constable Mithun Das (Basistha PS) of @GuwahatiPol , for his exceptional devotion towards duty and showing us how dedication can turn a storm into a sprinkle.
Kudos!
Video Courtesy: Banajeet Deka pic.twitter.com/c6vfHaQBlT
— Assam Police (@assampolice) March 31, 2019
ഒരു മഴക്കോട്ട് പോലും ധരിക്കാതെ തന്റെ കര്‍ത്തവ്യം നിര്‍വഹിച്ച മിഥുന് ദാസിനെ പ്രശംസിച്ച് കൊണ്ട് നിരവധി മേലുദ്യോഗസ്ഥരാണ് എത്തിയത്. രേഖപ്പെടുത്താതെ പോകുന്ന ഇത്തരം ചില ആത്മാര്‍ഥ സേവനങ്ങള്‍ ഉണ്ടെന്നും മിഥുന് ദാസിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചെന്നും സ്പെഷ്യല്‍ ഡിജിപി കുലാധര്‍ സൈകിയ ട്വിറ്ററിലൂടെ പറഞ്ഞു.
The visuals of the traffic Constable Mithun Das (Basistha PS) are truly inspirational.
I personally talked to him and conveyed my appreciations.
I also hail all the @assampolice Personnel like him, who stand against such adversities everyday, without being recorded. https://t.co/2IsLHfsXQs
— Kula Saikia, IPS (@saikia_kula) March 31, 2019