പോര്‍ട്ട്ബ്ലെയര്‍: രണ്ട് മണിക്കൂറിനിടെ ആന്‍ഡമാനില്‍ അനുഭവപ്പെട്ടത് ഒമ്പത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 മുതല്‍ 5.2 വരെ രേഖപ്പെടുത്തിയ ചലനങ്ങളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഉണ്ടായത്. തുടര്‍ച്ചയായി ഭൂചലനം അനുഭവപ്പെട്ടതോടെ ഭീതിയിലായിരിക്കുകയാണ് ജനങ്ങള്‍.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.14 നാണ് ആദ്യ ഭൂചനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആദ്യ ഭൂചലനമുണ്ടായി മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.
അവസാന ഭൂചലനം ഉണ്ടായത് രാവിലെ 6.15 നാണ്. ഇത് 5.2 രേഖപ്പെടുത്തി. ഭൂകമ്പ സാധ്യത ഏറെയുള്ള മേഖലയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ചെറിയതോതില്‍ ഇവിടെ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ഒരുദിവസം തന്നെ തുടര്‍ച്ചയായി പലതവണ ഭൂചലനം ഉണ്ടാകുന്നത് അസാധാരണമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിരന്തരമായി ഭൂകമ്പം അനുഭവപ്പെട്ടതോടെ ഭീതിയിലായിരിക്കുകയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് നിവാസികള്‍.