ന്യൂഡല്‍ഹി: 1992 മുതല്‍ യുകെയില്‍ താമസിക്കുന്ന ആളാണ് താനെന്ന വസ്തുത മറച്ചുവെച്ച് താന്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിപ്പോയെന്ന തരത്തില്‍ ബിജെപി പ്രചരിപ്പിക്കുന്നുവെന്ന് മദ്യവ്യവസായിയും കിങ്ഫിഷര്‍ ഉടമയുമായിരുന്ന വിജയ്മല്യ.
9000 കോടി രൂപയാണ് ഞാന്‍ ബാങ്കുകള്‍ക്ക് നല്കാനുണ്ടായിരുന്നത്. എന്നാല്‍ 14000 കോടി രൂപ വിലവരുന്ന എന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിക്കഴിഞ്ഞുവെന്ന് ഉന്നത കേന്ദ്രങ്ങള്‍ തന്നെ അംഗീകരിക്കുന്നു. എന്നിട്ടും ബിജെപിയുടെ വക്താവ് താന്‍ പണംതട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയെന്ന് പ്രചരിപ്പിക്കുകയാണെന്നും ഇത്തരം പ്രചരണങ്ങള്‍ എന്തിന് വേണ്ടിയാണെന്ന് അറിയില്ലെന്നും മല്യപറഞ്ഞു.