ലഖ്നൗ: പ്രിയങ്കാ ഗാന്ധിയ്ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. അയോധ്യയിലെത്തിയ പ്രിയങ്ക രാമക്ഷേത്രം സന്ദര്‍ശിക്കാതിരുന്നത് രാമനെ അപമാനിച്ചതിന് തുല്യമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം, പ്രിയങ്ക രാമക്ഷേത്രം സന്ദര്‍ശിക്കാതിരുന്നതിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. ശ്രീരാമനെ ആരാധിക്കുന്ന ജനങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടില്ലെന്നായിരുന്നു സ്മൃതി ഇറാനിയും പ്രതികരണം.
അയോധ്യയിലെ ഹനുമാന് ക്ഷേത്രത്തില്‍ പ്രിയങ്കാ ഗാന്ധി സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്മൃതിയുടെ പരാമര്‍ശം. ഹനുമാന് ക്ഷേത്രം സന്ദര്‍ശിച്ച പ്രിയങ്ക അയോധ്യയിലെ രാംലല്ല ക്ഷേത്രത്തില്‍ കയറിയില്ല. ഇതാണ് സ്മൃതിയുടെ പരാമര്‍ശത്തിന് കാരണമായത്.