ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് അറിയിച്ചതിന് പിന്നാലെ രാഹുലിനെ കടന്നാക്രമിച്ച് ബിജെപി. രാഹുലിന്റെ ദക്ഷിണേന്ത്യന്‍ പ്രേമം കപടമാണ്. വയനാട് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തോടെ രാഹുലിന്റെ ഒളിച്ചോട്ട നിലപാട് വ്യക്തമായെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സീറ്റില്‍ രാഹുല്‍ ഗാന്ധി അഭയം തേടി. വയനാട്ടിലേക്ക് എത്തുന്ന രാഹുല്‍ ഗാന്ധി ശബരിമലയിലെ നിലപാട് വ്യക്തമാക്കണം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള എല്ലാ നേതാക്കളെയും അപമാനിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മുങ്ങുന്ന കപ്പലിലെ കപ്പിത്തനാണ് രാഹുല്‍. പ്രിയങ്കയല്ലാതെ ആരും രാഹുലിനെ പ്രധാനമന്ത്രിയായി കാണുന്നില്ലെന്നും രവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രാഹുലിനെതിരെ വിമര്‍ശനവുമായി വന്നിരുന്നു. അമേഠിയില്‍ തോല്‍ക്കുമെന്നുള്ള ഭയം മൂലമാണ് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടുന്നതെന്നായിരുന്നു അമിഷായുടെ വിമര്‍ശനം.