ന്യൂഡല്‍ഹി: ‘ഞാനും കാവല്ക്കാരന്’ ക്യാംപെയ്ന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ജനങ്ങളുമായി ഓണ്‍ലൈന്‍ വഴി സംവദിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് പരിപാടി. ന്യൂഡല്‍ഹിയിലുള്ള താലക്ദോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മോഡി സംസാരിക്കും. 5,000ത്തോളം പേര് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വീഡിയോ ഓണ്‍ലൈന്‍ വഴി രാജ്യത്തെ 500ഓളം കേന്ദ്രങ്ങളില്‍ തത്സമയം എത്തിക്കും.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കാവല്ക്കാരുമായി താന്‍ ഇന്ന് അഞ്ച് മണിക്ക് സംവദിക്കുമെന്ന് മോഡി തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകരോടും യുവ വോട്ടര്‍മാരോടും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരോടുമാണ് മോഡി സംവദിക്കുന്നത്.
ഞാനും കാവല്ക്കാരന് പ്രചാരണത്തിന് 20 ലക്ഷം ട്വീറ്റുകളോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. ‘കാവല്ക്കാരന് കള്ളനാണ്’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് ബദലായാണ് പ്രധാനമന്ത്രി ‘ഞാനും കാവല്ക്കരന്’ പ്രചാരണം ആരംഭിച്ചത്. മാര്‍ച്ച്
16നായിരുന്നു ഈ പ്രചാരണത്തിന് തുടക്കമിട്ടത്.