ന്യൂഡല്‍ഹി; പരാജയ ഭീതിയിലാണ് രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടിയതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം മൂലമാണ് രാഹുല്‍ കേരളത്തിലേക്ക് പോയതെന്നും അമിത് ഷാ പറഞ്ഞു.
അമേഠിയില്‍ രാഹുലിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് സ്മൃതി ഇറാനിയാണ്. ഇത് രണ്ടാം തവണയാണ് രാഹുലിനെതിരെ സ്മൃതി മത്സരിക്കുന്നത്. കഴിഞ്ഞ തവണ 1 ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് സ്മൃതി പരാജയപ്പെട്ടത്.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രഖ്യാപനമെത്തുന്നത്. അമേഠിയില്‍ ബിജെപി ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയും ഇത്തരമൊരു തീരുമാനത്തിന് കാരണമായി വിലയിരുത്തുന്നുണ്ട്.
ആദ്യ തവണത്തെക്കാള്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ സ്മൃതിക്ക് ആയെന്നതും ബാലാക്കോട്ട് ആക്രമണം ബിജെപിക്ക് അനുകൂലമാണെന്നതും അമേഠിയില്‍ വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.