ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതോടെ കേരളത്തിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.
അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയില്‍ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കര്‍ണാടക, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം കണക്കിലെടുത്തുമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതെന്നും എ കെ ആന്റണി പറഞ്ഞു.
കൂടാതെ, രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ പ്രതിഷേധങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു എ കെ ആന്റന്ണിയുടെ മറുപടി.