ചെന്നൈ: ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടന് പ്രകാശ് രാജ്. വേറിട്ട രീതിയിലാണ് നടന് വോട്ട് തേടി രംഗത്തെത്തിയിരിക്കുന്നത്.
കൂറ്റന്‍ റാലിയോ സമ്മേളനമോ ഇല്ലാതെ, വിസിലടിച്ച് സ്ഥാനാര്‍ത്ഥിയും അണികളും തെരുവില്‍ നടന്നാണ് വോട്ട് ചോദിക്കുന്നത്. സ്വതന്ത്രനായി മത്സരിക്കുന്ന താരത്തിന് വിസില്‍ തിരഞ്ഞെടുപ്പില്‍ ചിഹ്നമായി കിട്ടിയതോടെയാണ് ഈ പ്രചാരണ ശൈലി സ്വീകരിച്ചിരുന്നത്. ഇതോടെ ചിഹ്നത്തെ അനായേസന പരിചയപ്പെടുത്താനും സാധിക്കുമെന്നും താരം പ്രതീക്ഷിക്കുന്നു.
ജനങ്ങളുടെ കൂടെ സമയം ചെലവിട്ടും വീടുകള്‍ കയറിയുമാണ് പ്രചാരണം മുന്നോട്ട് പോകുന്നത്. അതേസമയം, പ്രകാശ് രാജിന് ആം ആദ്മിയും ടിആര്‍എസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് തിരഞ്ഞെടുക്കാതെ കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രലില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ഗൗരി ലങ്കേഷ് വധം കാരണമായിട്ടുണ്ടെന്നാണ് വിവരം.
പ്രകാശ് രാജ് പുതുവര്‍ഷ ദിനത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കടുത്ത വിമര്‍ശനകനാണ് പ്രകാശ് രാജ്.