ചെന്നൈ: ആദായനികുതി വകുപ്പ് ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ വസതിയില്‍ റെയ്ഡ് നടത്തി. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. ഡിഎംകെയിലെ മുതിര്‍ന്ന നേതാവായ ദുരൈ മുരുകന്റെ വെല്ലൂരിലെ വസതിയിലും കാട്പാടിയിലെ കോളേജിലും ഫാം ഹൗസിലുമായിരുന്നു റെയ്ഡ്.
ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പ് ഫ്ളൈയിങ്ങ് സ്ക്വാഡും ദുരൈ മുരുകന്റെ വസതിയില്‍ പരിശോധന നടത്തുന്നത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ്. ഇത്തവണ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി ദുരൈ മുരുകന്റെ മകന് കതിര് ആനന്ദ് മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദുരൈ മുരുകന്റെ ആരോപണം ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയിലെ ജെഡിഎസ് നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. ആദായനികുതി വകുപ്പ് പരിശോധന നടത്തിയത് മന്ത്രിമാരായ എച്ച്ഡി രേവണ്ണ, സിഎസ് പുട്ടരാജു എന്നിവരുടെ വസതികളിലാണ്. തെരഞ്ഞെടുപ്പ് സമയത്തെ റെയ്ഡിനെതിരെ കര്‍ണാടകയിലെ ജെഡിഎസ്, കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ആരോപണം റെയ്ഡുകള്‍ക്ക് പിന്നില്‍ മോഡിയുടെ പ്രതികാര രാഷ്ട്രീയമാണെന്നായിരുന്നു.