ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബാരമുള്ളയില്‍ ഭീകരാക്രമണം. ഭീകരരുടെ ആക്രമണത്തില്‍ ഒരു നാട്ടുകാരന് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ബാരമുള്ളയിലെ മെയിന്‍ ചൗക്കിലാണ് സംഭവം. മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.
ഇന്ന് പുല്‍വാമയിലും ഭീകരാരുടെ അക്രമം ഉണ്ടായിരുന്നു. പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.ആക്രമണത്തില്‍ ഒരു സിആര്‍പിഫ് ജവാന് പരിക്കേറ്റു. എസ്ബിഐ ബ്രാഞ്ചിനു സമീപമുള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമം നടന്നത്.
സംഭവത്തിനു പിന്നാലെ പോലീസും സുരക്ഷാസേനയും ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച സോപോറിലും സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.