മഥുര: രാജ്യത്തിനു വേണ്ടി ശരിയായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മാത്രമേ ധൈര്യമുള്ളുവെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. പ്രധാനമന്ത്രിയായി മോഡി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രാജ്യം അപകടത്തിലാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
‘മോഡി ജി അല്ലാതെ വേറൊരു വ്യക്തി ഇല്ല. അദ്ദേഹം തന്നെ തിരികെയെത്തണം. അദ്ദേഹത്തിന് പകരം വേറെ ആരെങ്കിലും അധികാരത്തിലേറിയാല്‍ രാജ്യം അപകടത്തിലാകുമെന്നും അതുകൊണ്ടാണ് ഞങ്ങളെല്ലാം അദ്ദേഹത്തെ തിരികെക്കൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്യുന്നതെന്നും’ ഹേമമാലിനി പറഞ്ഞു.
പേരിന് മുന്നില്‍ എന്തുകൊണ്ടാണ് ചൗക്കിദാര്‍ എന്ന് ചേര്‍ക്കാത്തത് എന്ന് ചോദിച്ചുപ്പോള്‍ താനും ചൗക്കിധാരിണി തന്നെയാണ് എന്നായിരുന്നു അവരുടെ മറുപടി. ഉത്തര്‍പ്രദേശിലെ മഥുര ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് ഇക്കുറിയും ഹേമമാലിനി ജനവിധി തേടുന്നത്.