ശ്രീനഗര്‍: പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിന് നേരെ ഭീകരര്‍ ഗ്രനേഡ്എ റിയുകയായിരുന്നു.ആക്രമണത്തില്‍ ഒരു സിആര്‍പിഫ് ജവാന് പരിക്കേറ്റു. എസ്ബിഐ ബ്രാഞ്ചിനു സമീപമുള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമം നടന്നത്.
സംഭവത്തിനു പിന്നാലെ പോലീസും സുരക്ഷാസേനയും ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച സോപോറിലും സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.