ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പ്രവര്‍ത്തകരുമായി സംവദിക്കാനുള്ള കോണ്‍ഗ്രസിന്റെ ‘ശക്തി’ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 20 ശതമാനം വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. 55 ലക്ഷത്തില്‍ നിന്ന് 66 ലക്ഷമായാണ് വര്‍ദ്ധന. ശക്തി ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും ഇരട്ടിയായി. 22 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് വളര്‍ച്ച.
പ്രിയങ്കയുടെ വരവ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ശക്തി പകര്‍ന്നിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ജനുവരി 23ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധി രാഷട്രീയ ജീവിതത്തിലേക്ക് ചുവടുകള്‍ വെച്ചത്.
ഇതിനോടകം തന്നെ രണ്ട് റാലികളില്‍ പങ്കെടുത്തു. പ്രയാഗ് രാജ് മുതല്‍ വാരാണസി വരെ ഗംഗയിലൂടെ ബോട്ടുയാത്ര. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ തുടങ്ങി അയോധ്യയിലവസാനിച്ച റോഡ് ഷോ. മാത്രമല്ല, പ്രവര്‍ത്തകരും നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പ്രിയങ്ക സജീവമാണ്.