ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മോഡിയെ വീണ്ടും വിജയപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സാമുദായിക ഐക്യം തകര്‍ത്ത് ജനങ്ങളുടെ മനസ് മോഡി വിഷലിപ്തമാക്കി. ഇനിയും തെറ്റ് ആവര്‍ത്തിക്കരുതെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും നുണകള്‍ പറയുകയല്ലാതെ ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. 1.5 ലക്ഷം കോടി രൂപയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ നികുതി നല്‍കുന്നത്. എന്നാല്‍ വെറും 325 കോടിയാണ് കേന്ദ്രത്തില്‍ നിന്നും ഡല്‍ഹിക്ക് ലഭിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലാണ് ഇന്ത്യ ഇന്ന്. ആദ്യം ബ്രിട്ടീക്ഷുകാര്‍ രാജ്യത്തെ കൊള്ളയടിച്ചു എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റ് ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തവണ മോഡിയെ അധികാരത്തില്‍ എത്തിക്കരുതെന്ന് കെജരിവാള്‍ ആവര്‍ത്തിച്ചു.