ലഖ്നൗ: പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും സന്ദേശങ്ങള്‍ രാജ്യമെമ്പാടും എത്തിക്കുന്നതിന്റെ ഭാഗമായി യുട്യൂബ് ചാനല്‍ ആരംഭിക്കുന്നു. ‘നമോ ടിവി’ എന്നു പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എല്ലാ പരിപാടികളും ജനങ്ങള്‍ക്കായി സംപ്രേഷണം ചെയ്യും.
തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ പരിപാടികളില്‍ മുഴുകിയിരിക്കുകയാണ് നരേന്ദ്ര മോഡി. ഭരണം കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യത്തോടെ റാലികളുള്‍പ്പെടെ നിരവധി പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ദിനംപ്രതി മൂന്നും നാലും റാലികള്‍ വരെ പ്രധാനമന്ത്രി നടത്താറുണ്ട്.
എന്നാല്‍ പ്രധാനമന്ത്രിയുടെ എല്ലാ റാലികളുടേയും പരിപാടികളുടേയും തത്സമയ സംപ്രേക്ഷണം ഉറപ്പാക്കാന്‍ ദൂരദര്‍ശനു കഴിയാറില്ല. ഈ സാഹചര്യത്തിലാണ് ‘നമോ ടിവി’ എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങളും ഈ ചാനലിലൂടെ ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും.