ന്യൂഡല്‍ഹി; ശരവണ ഭവന് ഹോട്ടല്‍ ശൃഖംല ഉടമ പി രാജഗോപാലിന് ജീവപര്യന്തം. തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.
ജോത്സ്യന്റെ നിര്‍ദേശ പ്രകാരം ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ജീവനക്കാരന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ആയിരുന്നു കൊലപാതകം. 2001ലാണ് കേസിനാസ്പദമായ സംഭവം. ജൂലൈ 7 ന് മുമ്പ് രാജഗോപാല്‍ കീഴടങ്ങണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിലവില്‍ രാജഗോപാല്‍ ജാമ്യത്തിലാണ്.
രാജഗോപാലിനെ കൂടാതെ എട്ട് പേര്‍ക്കും കേസില്‍ സുപ്രീംകോടതി ജീവപര്യന്തം വിധിച്ചു. പതിനെട്ട് വര്‍ഷം മുമ്പാണ് ശരവണ ഭവനിലെ ജോലിക്കാരനായിരുന്ന പ്രിന്‍സ് ശരത് കുമാറിനെ പി രാജഗോപാല്‍ കൊലപ്പെടുത്തിയത്. ജോത്സ്യത്തെ നിര്‍ദ്ദേശ പ്രകാരം പ്രിന്‍സിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായിരുന്നു കൊലപാതകം.