ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ യുപിഎയുടെ ഘടകകക്ഷിയായ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് രംഗത്ത്. രാഹുല്‍ ഗാന്ധിയുമായും സോണിയയുമായും സ്റ്റാലിന് ഇതു സംബന്ധിച്ച് സംസാരിച്ചിരുന്നു. പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തരുതെന്ന് സ്റ്റാലിന് ഇരുവരോടും ആവശ്യപ്പെട്ടതായാണ് വിവരം.
നേരത്തെ സിപിഎം നേതാക്കളും വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന് ശ്രമം നടത്തിയിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരാതിരിക്കാന്‍ ഡല്‍ഹിയില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നത്.