ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച യുവാവ് പോലീസ് പിടിയില്‍. രാജസ്ഥാനിലാണ് സംഭവം. 31-കാരനായ നവീന്‍കുമാര്‍ യാദവിനെയാണ് ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബജാജ് നഗര്‍ പോലീസ് അറസ്റ്റുചെയ്തത്.
മാര്‍ച്ച് 26 ന് ആയിരുന്നു നവീന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. ‘മോഡിയെ കൊല്ലാനുള്ള കരാര്‍ നല്കാന് ആരെങ്കിലുമുണ്ടോ? എന്റെ കൈവശം അതിനായുള്ള നല്ലൊരു പദ്ധതിയുണ്ട്’ എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. എന്നാല്‍ സംഭവം കൈവിട്ടു പോയതോടെ ഇയാള്‍ ഫേസ്ബുക്കില്‍ നിന്നും ഇത് പിന്‍വലിച്ചു.
പക്ഷേ അപ്പോഴേക്കും പോലീസില്‍ പരാതിയെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ അസംതൃപ്തനാണെന്നും മോഡിയുടെ പ്രവര്‍ത്തനങ്ങളില്‍ നിരാശനായിരുന്നെന്നും അതിനാലാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും നവീന്‍ പറഞ്ഞു. പ്രകോപനകരമായ പ്രസ്താവന, പൊതുസമാധാനം തകര്‍ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തതായി എസ്ഐ മാനവേന്ദ്ര സിങ് അറിയിച്ചു.