ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബുദ്ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പ്രദേശത്ത് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചവര്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ഷോപിയാനില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്കര്‍ ആ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനയില്‍ പെട്ടവരായിരുന്നു കൊല്ലപ്പെട്ട ഭീകരര്‍. മാത്രമല്ല അനന്ദ്നാഗില്‍ നിന്ന് ഒരു ഹിസ്ബുള്‍ മുജാഹിദിന് ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.