ന്യൂഡല്‍ഹി; ബിജെപി ലോക്സഭാ സ്ഥാനാര്‍ത്ഥി ജയപ്രദയ്ക്ക് എതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവായ ഫിറോസ് ഖാന് കേന്ദ്ര വനിതാ കമ്മീഷന് നോട്ടീസ് അയച്ചു.
കഴിഞ്ഞ ദിവസമാണ് രാംപൂരില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയായ ജയപ്രദയ്ക്കെതിരെ വിവാദ പരാമര്‍ശം ഉന്നയിച്ചത്. ഇനിമുതല്‍ രാം പൂരിലെ ഇലക്ഷന് സായാഹ്നങ്ങള്‍ ജനപ്രദയുള്ളതിനാല് വര്‍ണ്ണാഭമായിരിക്കും എന്നായിരുന്നു ഫിറോസ് ഖാന്
പറഞ്ഞത്. ലൈംഗീക ചുവയുള്ള പരാമര്‍ശമാണെന്ന ആരോപണം ഉന്നയിച്ച് ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് വനിതാ കമ്മീഷന് നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസമാണ് ജയപ്രദ ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ രാംപൂരില്‍ നിന്ന് മത്സരിക്കുമെന്നും അറിയിക്കുകയായിരുന്നു. നേരത്തെ സമാജ് വാദി പാര്‍ട്ടിയിലായിരുന്നു ജയപ്രദ.