ന്യൂഡല്‍ഹി; ബോളിവുഡ് ചിത്രം റാം കി ജന്മഭൂമിയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അയോധ്യ തര്‍ക്കം പരിഹരിക്കുന്നതിന് നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് റാം കി ജന്മഭൂമി എന്ന ചിത്രം തിരിച്ചടിയാകും. അതിനാല്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ചിത്രവും മധ്യസ്ഥ ചര്‍ച്ചയുമായി എന്ത് ബന്ധമാണുള്ളത്. അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ആത്മാര്‍ത്ഥമായ താത്പര്യം ഉണ്ടെങ്കില്‍ ഒരു ചലച്ചിത്രത്തിനും മധ്യസ്ഥ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍ സാധിക്കില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. രണ്ട് ആഴ്ചക്ക് ശേഷം ഹര്‍ജി പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വിവാദമായ രാമ ജന്മഭൂമി-ബാബരി മസ്ജിദ് വിഷയത്തെ ആസ്പദമാക്കി ഇറങ്ങുന്ന സിനിമയാണ് റാം കി ജന്മഭൂമി. സനോജ് മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.