ന്യൂഡല്‍ഹി; തൃണമൂല്‍ കോണ്‍ഗ്രസിന്റെ 100 എംഎല്‍എമാര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് അര്ജുന് സിങ്. ബരാക്പൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ അര്ജുന് സിങ് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘തൃണമൂല്‍ കോണ്‍ഗ്രസിലെ 100 എംഎല്‍എ ഉടന്‍ ബിജെപിയില്‍ എത്തും.അധികം വൈകാതെ കുറച്ച് എംഎല്‍എമാരും, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബാക്കിയുള്ളവര്‍ കൂടി കാവിയണിയുമെന്നുമാണ് നാല് തവണ ഭാത്പര എംഎല്‍എയായ അര്ജ്ജുന് സിംഗ് വ്യക്തമാക്കിയത്. അടുത്തിടെ തൃണമൂലില്‍ നിന്ന് രാജി വച്ചാണ് അര്ജ്ജുന് സിംഗ് ബിജെപിയിലെത്തിയത്.
ആരോക്കെയാണ് വരുന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ബിജെപി നേതാക്കളുമായി എംഎല്‍എമാര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അര്ജുന് വ്യക്തമാക്കി.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഈ പ്രസ്താവന നിഷേധിച്ചു. അര്ജ്ജുന് സിംഗിന്റെ മനോനില തെറ്റിയിരിക്കുകയാണ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.